SEARCH


Kannur Kappad Daivathar Kshethram (ശ്രീ കാപ്പാട് ദൈവത്താർ ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


റൂട്ട്:- കണ്ണൂരിൽ നിന്നും എട്ടുകിമി തെക്ക് കിഴക്ക് കണ്ണൂര്‍ -അഞ്ചരക്കണ്ടി -കാപ്പാട് റൂട്ടിൽ കാപ്പാട് ജംങ്ങ്ഷനിൽ നിന്നും അരകിമി തെക്ക്
പ്രതിഷ്ഠ ദൈവത്താർ ഉപ ദേവനായി വേട്ടക്കൊരുമകൻ
ദർശനസമയം 6 – 11 AM ; 5 – 7 PM
പ്രധാന ഉത്സവം വിഷു ഉത്സവം മേടം ഒന്ന് മുതൽ നാല് വരെ
മുഖ്യ വഴിപാടുകൾ കതിന വെടി (കേൾവിക്ക്‌),ശർക്കരപ്പായസം ,പുഷ്പാഞ്ജലി ,ഗണപതിഹോമം
പശ്ചാത്തലം വളരെ പഴക്കമുള്ള ദൈവത്താർക്കായുള്ള നാലുക്ഷേത്രങ്ങളിൽഒന്ന് മാവിലായിക്കാവ്,അണ്ടല്ലൂർ ക്കാവ്,പടുവിലായിക്കാവ്,എന്നിവയാന്നു മറ്റു മൂന്നെണ്ണം നാലു ദൈവത്താർ മാരും കൂടി കാഴ്ച കാണാനായി വടക്ക് നിന്നും തെക്കോട്ട്‌ നീങ്ങി മാവിലായിക്കടുത്തപ്പോൾ ദാഹിച്ചു അവശനായ കാപ്പാട് ദൈവത്താർ മറ്റുള്ളവരുടെ സമ്മതത്തോടെ താഴ്ന്ന ജാതിക്കാരനിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു ഇതിനെതുടർന്നു ഒരു വഴക്ക് നടന്നു ഒടുവിൽ കാപ്പാട് ദൈവത്താർ തന്റെ മൂത്തയാളായ മാവിലായി ദൈവത്താറൂടെ നാക്ക് പിഴുതെടുത്തു. നാലുപേരും നാലു വഴിക്ക് പിരിഞ്ഞു . പിണങ്ങി നടന്ന കാപ്പാട്ട്ദൈവത്താർ ചങ്ങാട്ട്,എടവലത്ത് ,കുന്നുമ്മൽ എന്നീ വീടുകൾ സന്ദർശിച്ചു അതിനു ശേഷം തന്റെ പ്രഭാവം ഒരു മാരാർ സ്ത്രീക്ക് കാണിച്ചു കൊടുത്തു ഒരു ചെമ്പക മരത്തിന്നു മുകളിൽ പ്രഭാവലയം പലതവണ കണ്ട അവർ മറ്റുള്ളവരോട് വിവരം പറഞ്ഞു ഒരു ദേവ പ്രശ്നം വെച്ച മൂന്നു കുടുംബങ്ങളുടെ സഹായത്തോടെ ക്ഷേത്രം പണിതു പ്രതിഷ്ഠ നടത്തി വിഷുഉത്സവത്തിനു കണി കാണലും തെയ്യം കെട്ടി ആട്ടവും പ്രധാനം .മേലെക്കൊട്ടത്തിലെ തിറയാട്ടമാണ് ഏറ്റവും പ്രധാനം കല്ലാട്ട് ദൈവത്താറൂ ടെ കോലം ഏറ്റവുംഭംഗിയുള്ളത് വെടി വഴിപാടും പ്രധാനം
ക്ഷേത്ര ഭരണം നടത്തുന്നത്‌ ക്ഷേത്ര കമ്മിറ്റിയല്ല. ചെയർമാന്റെ കീഴിൽ ദേവസ്വം ബോർഡ്‌ ആണു. വളരെ കാലം മുൻപേ തന്നെ ദേവസ്വം ബോർഡിനു കീഴിലുള്ള ഒരു ക്ഷേത്രമാണു ശ്രീ കാപ്പാട്ടുക്കാവ്‌ ക്ഷേത്രം Courtesy : Bineesh R.K





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848